You are Here : Home / News Plus

യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി കെഎം മാണി

Text Size  

Story Dated: Tuesday, April 18, 2017 08:18 hrs UTC

യുഡിഎഫിലേക്ക് മടങ്ങിവരാനുള്ള കോണ്‍ഗ്രസ് ക്ഷണം തള്ളി കെഎം മാണി. തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചരല്‍കുന്ന് ക്യാമ്പിലെ തീരുമാനത്തില്‍ മാറ്റമില്ലെന്നും തീരുമാനം ഉടന്‍ മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കെപിസിസി എംഎം ഹസന്‍റെ ക്ഷണത്തെ കുറിച്ച് മാണി പ്രതികരിച്ചു. ആരോടും അന്ധമായ വിരോധമോ സൗഹൃദമോ ഇല്ല. മലപ്പുറത്ത് കേരള കോണ്‍ഗ്രസ് നല്‍കിയ പിന്തുണ മുസ്ലിം ലീഗിനാണെന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.