You are Here : Home / News Plus

മലപ്പുറം ഫലം തിരിച്ചടിയല്ലെന്ന് കുമ്മനം

Text Size  

Story Dated: Tuesday, April 18, 2017 08:54 hrs UTC

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മികച്ച സ്ഥാനാർത്ഥി തന്നെയാണ് മലപ്പുറത്ത് മത്സരിച്ചത്. ഇരു മുന്നണികളും ചേർന്ന് വർഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാൻ ശ്രമിച്ചു. അതിൽ വിജയിക്കാൻ ബിജെപിക്ക് ആയില്ല എന്നതു മാത്രമാണ് തിരിച്ചടിയെന്നും കുമ്മനം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി ബിജെപിയിൽ ഭിന്നതയില്ലെന്നും കുമ്മനം വ്യക്തമാക്കി. വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിച്ചില്ലെങ്കിലും പാർട്ടിക്ക് വോട്ടുകൂടി. മലപ്പുറം പാർട്ടിയുടെ ശക്തി​കേന്ദ്രമല്ലെന്നും കുമ്മനം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.