You are Here : Home / News Plus

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയ

Text Size  

Story Dated: Tuesday, April 18, 2017 08:57 hrs UTC

രാജ്യാന്തര വിലക്കുകള്‍ മറികടന്ന് മിസൈല്‍ പരീക്ഷണം തുടരുമെന്ന് ഉത്തരകൊറിയ. ആയുധങ്ങള്‍ പരീക്ഷിക്കാന്‍ അമേരിക്ക ഇനിയും തുനിഞ്ഞാല്‍ യുദ്ധമായിരിക്കും ഫലമെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോംഗ് റിയോള്‍ പറഞ്ഞു. ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളെ പരീക്ഷിക്കരുതെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഉത്തരകൊറിയന്‍ പ്രതികരണം. കൊറിയന്‍ അതിര്‍ത്തി മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ മുന്നറിയിപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.