You are Here : Home / News Plus

തമിഴ്നാട്ടില്‍ ശശികല പക്ഷം ഒറ്റപ്പെട്ടു

Text Size  

Story Dated: Tuesday, April 18, 2017 08:59 hrs UTC

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ ശശികല പക്ഷത്ത് ഭിന്നത രൂക്ഷം.പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള പനീര്‍ശെല്‍വത്തിന്റെ നീക്കത്തെ പരസ്യമായി സ്വാഗതം ചെയ്ത ധനമന്ത്രി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശശികലക്കും ടിടിവി ദിനകരനും വ്യക്തമായ മുന്നറിയിപ്പ് നല്‍കി. രാത്രി വൈകി മന്ത്രിമാരായ ഉദുമലൈ രാധാകൃഷ്ണന്‍, തങ്കമണി എന്നിവരുടെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയ 20 ലേറെ മന്ത്രിമാരുടെ സംഘം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് അഭ്യൂഹം പരന്നെങ്കിലും ശശികലയ്ക്കോ ദിനകരനോ എതിരെ പരസ്യ പ്രതികരണങ്ങള്‍ ഒന്നുമുണ്ടായില്ല. എന്നാല്‍ പനീര്‍ശെല്‍വം പക്ഷവുമായുള്ള ലയനത്തിന് ചുക്കാന്‍ പിടിക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി പത്തംഗ സമിതിയെ ചുമതലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.