You are Here : Home / News Plus

അജിത് ഡോവലുമായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Tuesday, April 18, 2017 09:02 hrs UTC

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക് മാസ്റ്റര്‍ ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ - അമേരിക്ക ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് സൂചന. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ മേഖലയിലെ സമാധാനത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന വിഷയം ചര്‍ച്ചയില്‍ അജിത് ഡോവല്‍ ഉന്നയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.