You are Here : Home / News Plus

വിജയ് മല്യ ലണ്ടനിൽ അറസ്റ്റില്‍ .മൂന്ന് മണിക്കൂറിനകം ജാമ്യം

Text Size  

Story Dated: Tuesday, April 18, 2017 11:34 hrs UTC

സ്കോട്‌ലൻഡ് യാർഡ് ആണ് ഇന്നു രാവിലെ മല്യയെ അറസ്റ്റ് ചെയ്തത്.എന്നാല്‍ മൂന്ന് മണിക്കൂറിനകം വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യം മല്യക്ക് ലഭിച്ചു .ബ്രിട്ടനിൽ കഴിയുന്ന മല്യയെ തിരികെ എത്തിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 7000 കോടി രൂപ വായ്പ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥനയനുസരിച്ചായിരുന്നു നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.