You are Here : Home / News Plus

പള്‍സര്‍ സുനിയുടെ അഭിഭാഷകന് നുണപരിശോധന

Text Size  

Story Dated: Wednesday, April 19, 2017 10:50 hrs UTC

കൊച്ചി: പള്‍സര്‍ സുനിയുടെ അഭിഭാഷകന് നുണപരിശോധന നടത്താന്‍ പോലീസ് .നടി അക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനാണ് നുണ പരിശോധന നടത്തുന്നത്. നടി അക്രമിക്കപ്പെട്ട ദിവസം രാത്രി പ്രതികള്‍ നേരിട്ടെത്തി മൊബൈല്‍ ഫോണും, പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ഏല്‍പിച്ചെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നു. അതിന് പുറമെ ഈ അഭിഭാഷകന്‍ മുഖേനയായിരുന്നു പള്‍സര്‍ സുനി പിടിയിലാവുന്നതിന് മുമ്പ് ഹൈക്കോടതിയിലേക്കുള്ള ജാമ്യാപേക്ഷയും നല്‍കിയത്. അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളുടെ വീട്ടിലും മറ്റും പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.