You are Here : Home / News Plus

ഭരണത്തില്‍ തിരുത്തല്‍ വേണമെന്ന് വിഎസ്

Text Size  

Story Dated: Wednesday, April 19, 2017 10:54 hrs UTC

ദില്ലി: ഭരണത്തില്‍ തിരുത്തല്‍ വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു.സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പിബിക്ക് കത്തുനല്‍കി. പിബി അംഗങ്ങള്‍ക്ക് കത്ത് വിതരണം ചെയ്തു. അഴിമതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണം ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് വിഎസ് കത്തില്‍ പറയുന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് വിഎസ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുകയാണ്. ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് എതിരാക്കരുതെന്ന് വിഎസ് അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.