You are Here : Home / News Plus

കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കി

Text Size  

Story Dated: Thursday, April 20, 2017 08:28 hrs UTC

മൂന്നാര്‍: മൂന്നാറില്‍ പാപ്പാത്തിചോലയില്‍ കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കി.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പത്തിചോലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുരിശ് പൊളിച്ച് നീക്കിയത്‌. കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തിന് നേരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതിനെ തുര്‍ന്നാണ് നടപടി. തടയാനെത്തിയവരെ പോലീസ് പിന്തിരിപ്പിച്ചിട്ടുണ്ട്. സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രതിഷേധക്കാര്‍ തടസ്സം സൃഷ്ടിച്ചു. ഇത് റവന്യൂ ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.