You are Here : Home / News Plus

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല

Text Size  

Story Dated: Thursday, April 20, 2017 08:30 hrs UTC

ന്യൂഡല്‍ഹി: പ്രവര്‍ത്തന രംഗത്തുനിന്ന് താന്‍ മാറിനില്‍ക്കില്ല. ഏതെങ്കിലും സ്ഥാനം സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടന്നാണ് തീരുമാനം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. താന്‍ മുന്‍പെടുത്ത തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അനുകൂലമാകാത്ത സാഹചര്യത്തിലെടുത്ത തീരുമാനമാണത്. ഹൈക്കമാന്‍ഡിനെ അറിയിച്ചശേഷം ഹൈക്കമാന്‍ഡിന്റെ അനുമതിയോടെയാണ് ഈ തീരുമാനമെടുത്തത്. തീരുമാനം മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുകയുമില്ല. കെ.പി.സി.സി പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാം. എല്ലാ കാര്യങ്ങളും പരിഗണിച്ച് ഹൈക്കമാന്‍ഡില്‍നിന്ന് തീരുമാനമുണ്ടാകും. . കെ.പി.സി.സി അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച നിലപാട് ആരായാനാണ് ഉമ്മന്‍ചാണ്ടിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. വി.എം സുധീരനുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.