You are Here : Home / News Plus

തോമസ് ഐസക്കും മാത്യു ടി. തോമസും ബീക്കൺ ലൈറ്റുകൾ മാറ്റി.

Text Size  

Story Dated: Thursday, April 20, 2017 08:37 hrs UTC

തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാരായ തോമസ് ഐസക്കും മാത്യു ടി. തോമസും ബീക്കൺ ലൈറ്റുകൾ മാറ്റി.കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ചുവന്ന ബീക്കണ്‍ ലൈറ്റുകൾ നീക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. മേയ് ഒന്നു മുതലാണ് നിരോധന ഉത്തരവ് പ്രാബല്യത്തിൽ വരിക. വിഐപി സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി സർക്കാരിന്റെ നടപടി. എമർജൻസി വാഹനങ്ങളിലും എൻഫോഴ്സ്മെന്റ് വാഹനങ്ങളിലും ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് നിരോധനമില്ല മന്ത്രി എ.കെ. ബാലനും ഇ. ചന്ദ്രശേഖരനും ബീക്കൺ ലൈറ്റ് കാറിൽ നിന്നും നീക്കം ചെയ്തു. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ ബീക്കൺ ലൈറ്റുകൾ മാറ്റി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി തുടങ്ങിയവർ ഉത്തരവ് നടപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചപ്പോൾ തന്നെ ചുവന്ന ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്തിരുന്നു. ഗുജറാത്ത്, ഒഡീഷ, രാജസ്ഥാൻ സംസ്ഥാന സർക്കാരുകൾ ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. . പൊലീസ്, ആംബുലൻസ്, അഗ്നിശമന സേന, പട്ടാള വാഹനങ്ങൾ തുടങ്ങിയ നീല നിറത്തിലുള്ള ബീക്കൺ ഉപയോഗിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.