You are Here : Home / News Plus

പിണറായിക്കെതിരെ വിമര്‍ശനവുമായി ജനയുഗം

Text Size  

Story Dated: Saturday, April 22, 2017 07:34 hrs UTC

മൂന്നാര്‍ ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ദൈവത്തിനുള്ളത് ദൈവത്തിന്, സീസറിനുള്ളത് സീസറിന് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. കയ്യേറ്റക്കാരുടെ സംരക്ഷകരാകുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മത പ്രതീകങ്ങളുടെ ദുരുപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്ക് കവചമൊരുക്കുന്നു. കുരിശ് പൊളിക്കളിലൂടെ നടപ്പാക്കിയത് എല്‍ഡിഎഫ് നയമാണ്. ക്രിസ്തീയ സഭകളും പൊതുസമൂഹവും നടപടിയെ പിന്തുണച്ചുവെന്നും മുഖപ്രസംഗം പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.