You are Here : Home / News Plus

കോഴിക്കോട്ട് ട്രെയിന്‍ തട്ടി അമ്മയും മൂന്നു മക്കളും മരിച്ചു

Text Size  

Story Dated: Sunday, April 23, 2017 05:06 hrs UTC

കോഴിക്കോട് ഏലത്തൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു. അമ്മയും മൂന്നു മക്കളുമാണ് മരിച്ചത്. പള്ളിക്കണ്ടി റെയില്‍വേസ്റ്റേഷന് സമീപം ഇന്നു രാവിലെ ഏഴു മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എട്ട്, 12, 13 വയസ് പ്രായമുള്ള മൂന്നു പെണ്‍കുട്ടികളുടെയും സ്‌ത്രീയുടെയും മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. അപകടമരണമാണോ ആത്മഹത്യയാണോയെന്ന് വ്യക്തമായിട്ടില്ല. മൃതദേഹങ്ങള്‍ ഛിന്നഭിന്നമായതിനാല്‍ തിരിച്ചറിയാനായിട്ടില്ല. സമീപത്തുള്ള വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. അപകടം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.