You are Here : Home / News Plus

മന്ത്രി മണിയെ സ്ത്രീകള്‍ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ല

Text Size  

Story Dated: Sunday, April 23, 2017 01:03 hrs UTC

തിരുവനന്തപുരം: മന്ത്രി എംഎം മണിയെ സ്ത്രീകള്‍ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.ഇത്ര നേതൃദാരിദ്ര്യം ഉള്ള പാര്‍ടിയാണോ സിപിഐഎം? മണി മന്ത്രിയായി ഇനി തുടരണമോയെന്നു മുഖ്യമന്ത്രി തീരുമാനിക്കണം. സ്ത്രീകളോട് മുഖ്യമന്ത്രിക്കും ഇതേ നിലപാട് ഉള്ളതിനാലാണ് മണിയെ നിയന്ത്രിക്കാത്തതെന്ന് കുമ്മനം കുറ്റപ്പെടുത്തി. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി ഇത്ര നാളും അവരുടെ നേതാവായിരുന്നു എന്ന കാര്യം മറക്കരുത് ആരെയും അസഭ്യം പറയുന്ന മന്ത്രി മണി മലയാളികള്‍ക്ക് അപമാനമാണ്. മണിയെ മലയാളികള്‍ക്ക് മേല്‍ കെട്ടി വെച്ച സിപിഐഎം കേരളീയരെ മുഴുവന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞ മന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ഇതിലും മികച്ച ആള്‍ക്കാര്‍ എംഎല്‍എമാരുടെ കൂട്ടത്തില്‍ ഇല്ലാത്തതിനാലാണോ മണിയെ തുടരാന്‍ അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.