You are Here : Home / News Plus

സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കണമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Monday, April 24, 2017 10:30 hrs UTC

ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്റെ സമീപനം വളരെ മോശമായിരുന്നുവെന്നും സര്‍ക്കാര്‍ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന് കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെയെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവക്ക് ശേഷം ജനങ്ങള്‍ക്ക് പൊലീസില്‍ ഉള്ള വിശ്വാസം നഷ്‌ടപ്പെടാതിരിക്കാനാണ് ടി.പി.സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ആ വാദം തള്ളിയാണ് സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.