You are Here : Home / News Plus

ജമ്മു കശ്മീരില്‍ പിഡിപി നേതാവ് വെടിയേറ്റു മരിച്ചു

Text Size  

Story Dated: Monday, April 24, 2017 10:35 hrs UTC

ജമ്മു കശ്മീരിൽ പി ഡിപിയുടെ മുതിർന്ന നേതാവ് വെടിയേറ്റു മരിച്ചു. ജനങ്ങളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഭരണ കക്ഷിയായ പാർട്ടിയുടെ പുൽവാമ ജില്ല പ്രസിഡൻറ് അബ്ദുൽ ഗനി ദാര്‍ പ്ലഗ്ലീന ഏരിയയിൽവെച്ച്അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചത്. കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു ഗനി ദാറിനു നേരെ ആക്രമണം. നെഞ്ചില്‍ മൂന്നു തവണ വെടിയേറ്റ ദര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്നാണ് വിവരം. കശ്മീരിലെ സ്തിഥിഗതികളെ കുറിച്ച് ചർച്ച ചെയ്യാൻ പി.ഡി.പി മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി മോദിയെ കണ്ടതിന് പിന്നാലെയായിരുന്നു ആക്രമണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.