You are Here : Home / News Plus

എംഎം മണി മാപ്പുപറയാതെ സമരം അവസാനിപ്പിക്കില്ലെന്ന് പൊമ്പിളൈ ഒരുമൈ

Text Size  

Story Dated: Monday, April 24, 2017 10:39 hrs UTC

എം.എം മണി നേരിട്ട് എത്തി മാപ്പുപറയാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പൊമ്പളൈ ഒരുമൈ നേതാവ് ഗോമതി ആവര്‍ത്തിച്ചു. ഇടുക്കി ജില്ലയില്‍ എന്‍.ഡി.എ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ജില്ലയില്‍ യു.ഡി.എഫ് കരിദിനവും ആചരിക്കുന്നുണ്ട്. അതേസമയം പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് നേരിട്ടെത്തി മാപ്പ് പറയില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഖേദപ്രകടനം നടത്തിയതോടെ ആ അധ്യായം അവസാനിച്ചുവെന്നും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അവിടെ സമരത്തിന് ഇരുത്തിയവര്‍ തന്നെ തിരിച്ചുകൊണ്ടു പോകട്ടെയെന്നും മണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.