You are Here : Home / News Plus

സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, April 24, 2017 10:46 hrs UTC

പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡിജിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി സുപ്രീം കോടതി തന്നെയാണെന്നും പിണറായി പറഞ്ഞു. നിയമവാഴ്ചയുള്ള രാജ്യമാണ് ഇന്ത്യ. ഭരണ രംഗത്തുള്ള നിയമപരമായ കാര്യങ്ങള്‍ കോടതിയാണ് പരിശോധിക്കേണ്ടത്. വിധി അംഗീകരിക്കുന്നു. വിധിയുടെ ഒരുഭാഗമാണ് വന്നത്. ഇന്നത്തോടെ പൂര്‍ണവിധി കിട്ടി നിയമപരമായ നടപടികള്‍ എന്താണോ അത് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.