You are Here : Home / News Plus

എംഎം മണിക്കെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു

Text Size  

Story Dated: Monday, April 24, 2017 12:00 hrs UTC

ഇടുക്കി: മന്ത്രി എംഎം മണിക്കെതിരെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കു വനിതാകമ്മീഷന്‍ കേസെടുത്തു.“സ്വമേധയാ കേസെടുക്കാനുള്ള അധികാരം വനിതാകമ്മീഷനുണ്ട്. സമരം ചെയ്യുന്ന സ്ത്രീകളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചാണ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുന്നത്. ദേശീയവും പ്രാദേശികവും ആയി വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുള്ള വനിതകളാണ് ഇവിടെയുള്ളത്. അവര്‍ക്ക് പരാതിയും ആവലാതിയുമുണ്ടെന്നും, ഇതിന് പരിഹാരമുണ്ടാക്കണമെന്നും പലരീതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുകൂടാതെ ഫോണ്‍കോളുകള്‍ വഴിയും ഇമെയിലുകളും വഴി ലഭിച്ച അനേകം പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുക്കുന്നത്” മൂന്നാറിലെത്തിയ വനിതാ കമ്മീഷന്‍ അംഗം ഡോ.പ്രമീളാദേവി പറഞ്ഞു. കേസിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്വേഷണം വേഗത്തിലാക്കാന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രമീളാദേവി പറഞ്ഞു. പൊമ്പിളൈ ഒരുമൈ നേതാക്കള്‍ സമരം നടത്തുന്ന സ്ഥലത്തെത്തിയാണ് കമ്മീഷന്‍ ഈ വിവരം അറിയിച്ചത്. ഒരു ഭരണകര്‍ത്താവോ ജനപ്രതിനിധിയോ രാഷ്ട്രീയനേതാവോ അന്തസ്സുള്ള സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഏതെങ്കിലുമൊരു പുരുഷനോ സ്ത്രീകളെക്കുറിച്ച് ഇത്തരത്തിലുള്ള പ്രസ്താവനയിറക്കാനുള്ള സാഹചര്യമുണ്ടാകാതിരിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശവും ഇതോടൊപ്പം മുന്നോട്ടുവെച്ചതായും ഡോ.പ്രമീളാദേവി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.