You are Here : Home / News Plus

സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് എം എം മണി

Text Size  

Story Dated: Tuesday, April 25, 2017 06:51 hrs UTC

വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മന്ത്രി എം എം മണി നിയമസഭയില്‍. വിവാദത്തിനിടയായ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞത് എഡിറ്റ് ചെയ്ത് തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്നും മണി നിയമസഭയില്‍ പറഞ്ഞു. ചില മാധ്യമപ്രവർത്തകർക്ക് തന്നോട് വിരോധമുണ്ടെന്നും മണി ആരോപിച്ചു . പൊമ്പിളൈ ഒരുമൈ പ്രവർത്തകരെല്ലാം സമരത്തിനില്ലെന്നും നാലാൾ സമരമാണിപ്പോൾ നടക്കുന്നതെന്നും തന്നേയും പാർട്ടിയേയും താറടിക്കാൻ ശ്രമമെന്നും മണി പറഞ്ഞു . സ്ത്രീകളോട് എന്നും ആദരവോട് കൂടിയേ പെരുമാറിയിട്ടുള്ളൂ വെന്നും മണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.