You are Here : Home / News Plus

മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് കാനം

Text Size  

Story Dated: Tuesday, April 25, 2017 08:53 hrs UTC

മന്ത്രി എം എം മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തോടായിരുന്നു കാനത്തിന്റെ പ്രതികരണം. വാക്കുകള്‍ക്ക് മിതത്വം പാലിക്കണമെന്നും കാനം പറഞ്ഞു. വിവാദപരാമര്‍ശത്തില്‍ നിയമസഭയില്‍ മന്ത്രി എം.എം മണിയെമുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചിരുന്നു. മണിയുടേത് നാടൻ ശൈലിയാണെന്നും എതിരാളികൾ അതിനെ പർവ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.