You are Here : Home / News Plus

നെയ്യാറ്റിന്‍കരയില്‍ വീണ്ടും ബ്ലേഡ് മാഫിയയുടെ ആക്രമണം

Text Size  

Story Dated: Tuesday, April 25, 2017 09:01 hrs UTC

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീണ്ടും ബ്ലേഡ് മാഫിയയുടെ ആക്രമണം. പലിശ നല്‍കാത്തതിന് ബ്ലെയ്ഡുകാരന്‍ കുട്ടിയെ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ ആക്രമിച്ചു. ബ്ലേഡുകാരനായ ബിമലിനുവേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര സ്വദേശി അനില്‍കുമാര്‍ മൂന്നു വര്‍ഷം മുമ്പ് ഒരു ലക്ഷംരൂപയാണ് പലിശക്കു വാങ്ങിയത്. മാസം 6000രൂപ പലിശയ്ക്കാണ് പൂവാര്‍ സ്വദേശിയായ ബിമലില്‍ നിന്നും പണം വാങ്ങിയതെന്ന് അനില്‍കുമാര്‍ പറയുന്നു. മാസ പലിശക്കു പുറമേ മൂന്നു ഘടുക്കളായി 75,000രൂപയും തിരികെ നല്‍കി. ടിപ്പര്‍ ലോറി ഡ്രൈവറായ അനില്‍കുമാര്‍ ബാക്കിതുക തിരികെ നല്‍കാന്‍ തമയം ചോദിച്ചിരുന്നു. ഇന്നലെ വൈകുന്നേരം പണം ചോദിച്ചെത്തിയ ബിമല്‍ അനിലന്റെ ഭാര്യയോട് മോശമായി പെരുമാറി. ഇക്കാര്യം അറിഞ്ഞെത്തിയ അനിലും ബിമലുമായി വാക്കേറ്റമുണ്ടാക്കി. ഇതിനുശേഷം ശേഷമാണ് അനിലിനയെും കുടുംബത്തെയും ആക്രമിച്ചത്. ആക്രമിണത്തിനിടെ ഒന്‍പത് വയസ്സുള്ള അനിലിന്റെ മകള്‍ക്കും മര്‍ദ്ദമേറ്റു. പരിക്കേറ്റവര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ബിമല്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.