You are Here : Home / News Plus

ഡല്‍ഹിയിലെ കോണ്‍ഗ്രസ് തോല്‍വി; പി.സി. ചാക്കോ രാജിക്കത്ത് നല്‍കി

Text Size  

Story Dated: Wednesday, April 26, 2017 10:09 hrs UTC

ദില്ലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റ കനത്ത തോല്‍വിക്കു പിന്നാലെ, ഡല്‍ഹിയിലെ പാര്‍ട്ടി ചുമതലയില്‍ നിന്ന് രാജിവെക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നറിയിച്ചുള്ള രാജിക്കത്ത് അദ്ദേഹം ദേശീയനേതൃത്വത്തിന് കൈമാറി. നേരത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ അജയ് മാക്കന്‍ ഡല്‍ഹി പി.സി.സി അധ്യക്ഷസ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.