You are Here : Home / News Plus

ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന്‍ വൈദ്യുതിത്തൂണില്‍ തലയിടിച്ച് മരിച്ചു

Text Size  

Story Dated: Wednesday, April 26, 2017 10:16 hrs UTC

ബസില്‍ നിന്നും തലപുറത്തേക്കിട്ട ബാലന്‍ വൈദ്യുതിത്തൂണില്‍ തലയിടിച്ചു മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പെട്ടു. ഗൂഡല്ലൂരിലെ പരേതനായ നെല്ലിശ്ശേരി ജയറാമിന്റെയും ഡെയ്സിയുടെയുംമകന്‍ സിബി(13) യാണ് ദാരുണമായി മരിച്ചത്. കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.മാനന്തവാടിയില്‍ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ആന്റി ജൂലിയക്കൊപ്പം ആറളത്തെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു സിബി. ബസിന്റെ പിന്‍സീറ്റിലായിരുന്ന സിബി ശര്‍ദ്ദിക്കാനായി പുറത്തേക്ക് തലയിട്ടപ്പോഴായിരുന്നു അപകടം.റോഡരികിലെ വൈദ്യുത തൂണില്‍ ഇടിച്ച് തല ഉടലില്‍ നിന്നും വേര്‍പെട്ടാണ് ദുരന്തം. പുത്തൂര്‍ വയല്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാസ്പത്രി മോര്‍ച്ചറിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.