You are Here : Home / News Plus

ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം

Text Size  

Story Dated: Thursday, April 27, 2017 10:54 hrs UTC

തിരുവനന്തപുരം: ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം രാജേന്ദ്രനാണെന്നു കോടിയേരി ബാലകൃഷ്ണന്‍ . മൂന്നാര്‍ വിഷയം സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് കോടിയേരി വിമര്‍ശനമുന്നയിച്ചത്. സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കോടിയേരി ആരോപിച്ചു. സിപിഐയിലെ ഒരു വിഭാഗം നേതാക്കളാണ് ഇതിന് പിന്നിലെന്നും എല്ലാവരുടെയും പിന്തുണ ഇവര്‍ക്കില്ല. ഇത് മനസിലാക്കി വേണം പ്രതികരിക്കാനെന്നും കോടിയേരി ആവശ്യപ്പെട്ടു. പട്ടയം നല്‍കുന്നതില്‍ റവന്യൂ വകുപ്പിന് വീഴ്ച പറ്റി. മുഖ്യമന്ത്രിയെ നിരന്തരം ആക്രമിക്കാന്‍ ശ്രമം. വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ സിപിഐക്ക് ഇരട്ടത്താപ്പ് നയമാണുള്ളത്. വന്‍കിട കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സിപിഐക്ക് ഇരട്ടത്താപ്പാണ്. കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കണമെന്ന പൊതുനിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. വന്‍കിട കയ്യേറ്റം ഒഴിപ്പിക്കുന്നത് ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിച്ചു തന്നെ തുടങ്ങാമെന്ന പൊതുധാരണ ഉയര്‍ന്നപ്പോള്‍ അത് ബുദ്ധിമുട്ടാവുമെന്നും പിന്നീട് ടാറ്റയ്ക്ക് ഭൂമി സര്‍ക്കാര് അങ്ങോട്ട് കൊടുക്കേണ്ടി വരുമെന്നും കാനം പ്രതികരിച്ചതായി കോടിയേരി ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.