You are Here : Home / News Plus

വിദ്യാഭ്യാസ വായ്‌പയെടുത്തവര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍

Text Size  

Story Dated: Thursday, April 27, 2017 01:05 hrs UTC

വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വായ്പ തിരിച്ചടവ് സഹായ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ഒമ്പത് ലക്ഷം രൂപവരെ വായ്പയെടുത്തവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 216 ഏപ്രില്‍ മാസത്തെ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 900 കോടിരൂപ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണിയിലാകുന്ന നിരവധി പേര്‍ക്ക് സഹായകമാകുന്നതാണ് പുതിയ പദ്ധതി. വായ്പാ കാലാവധി കഴിഞ്ഞാല്‍ നാല് വര്‍ഷത്തിനകം തിരിച്ചടവ് പൂര്‍ത്തിയാക്കാനാണ് സഹായം.. ഒന്‍പത് ലക്ഷം വരെ വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം.  വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ താഴെയാകണം. ഭിന്ന ശേഷിക്കാരാണെങ്കില്‍ വരുമാന പരിധി ഒന്‍പത് ലക്ഷമാണ് . 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.