You are Here : Home / News Plus

സൗമ്യവധക്കേസ്: തിരുത്തല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

Text Size  

Story Dated: Friday, April 28, 2017 08:32 hrs UTC

സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയിന്മേലുളള സുപ്രീംകോടതിയുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇന്നലെ യാണ് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, യു.യു.ലളിത്, പി.സി.പന്ഥ് എന്നിവരടങ്ങിയ ആറംഗ ബെഞ്ച് ഹര്‍ജി പരിഗണിച്ചത്. ജഡ്ജിമാര്‍ മാത്രമിരുന്ന് എടുത്ത തീരുമാനം ഉത്തരവായി ഇറങ്ങുമ്പോള്‍ മാത്രമെ വ്യക്തമാകൂ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ പിന്നീട് കേസിലെ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.