You are Here : Home / News Plus

ഏറ്റവും വലിയ സ്ത്രീ വിരുദ്ധന്‍ പിണറായിയെന്ന് എം.എം. ഹസ്സന്‍

Text Size  

Story Dated: Friday, April 28, 2017 08:36 hrs UTC

ഏറ്റവും വലിയ സ്ത്രീ വിരുദ്ധന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍. അതുകൊണ്ടാണ് പിണറായി എം.എം. മണിയെ സംരക്ഷിക്കുന്നത്. പൊമ്പിളെ ഒരുമൈയുടെ സമരപന്തല്‍ പൊളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപിയോട് ആവശ്യപ്പെടുന്നുവെന്നും ഹസ്സന്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ നിലപാടാണ് സമരപന്തല്‍ പൊളിക്കാന്‍ പ്രോത്സാഹമനമാകുന്നത്. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.