You are Here : Home / News Plus

നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു

Text Size  

Story Dated: Friday, April 28, 2017 08:41 hrs UTC

ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ തമിഴ് നടന്‍ വിനു ചക്രവര്‍ത്തി(72) അന്തരിച്ചു‍. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയുമായിരുന്നു. 2014ല്‍ അഭിനയിച്ച വായി മൂടി പേസുവോം ആണ് അവസാനം അഭിനയിച്ച ചിത്രം. തമിഴകത്തെ പഴയകാലനടന്മാരില്‍ പ്രമുഖനായ അദ്ദേഹം പലഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.