You are Here : Home / News Plus

വീണ്ടും ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം

Text Size  

Story Dated: Saturday, April 29, 2017 08:43 hrs UTC

എതിർപ്പുകൾക്കും മുന്നറിയിപ്പുകൾക്കും പുല്ലുവില കൽപിച്ച് ഉത്തര കൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന് റിപ്പോർട്ട്. യുഎസ് സൈനികവൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇത് പരാജയമായിരുന്നുവെന്നും യുഎസ് സൈന്യം വ്യക്തമാക്കി. പരീക്ഷണം പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയയും ആരോപിച്ചു. ഉത്തര കൊറിയ പരീക്ഷിച്ച മിസൈലിന്‍റെ പ്രധാന ഭാഗം പരീക്ഷണ സ്ഥലത്തു നിന്നും 35 കിലോമീറ്റർ അകലെ തകർന്നു വീഴുകയായിരുന്നുവെന്നാണ് മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.