You are Here : Home / News Plus

പെമ്പിളൈ ഒരുമൈ സമരം: രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി

Text Size  

Story Dated: Saturday, April 29, 2017 08:49 hrs UTC

മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്ത രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചിരുന്നു. രാജേശ്വരിയെ നിര്‍ബന്ധപൂര്‍വം പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് ശ്രമിച്ചെങ്കിലും സമരം തുടരുമെന്ന തീരുമാനത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.