You are Here : Home / News Plus

ഹൃദയാഘാതം: ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

Text Size  

Story Dated: Saturday, April 29, 2017 09:08 hrs UTC

ഹൃദയാഘാതത്തെത്തുടര്‍ന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ ആശുപത്രിയില്‍ ദാവൂദ് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ദാവൂദ് ആരോഗ്യവാനാണെന്ന് അനുയായി ഛോട്ടാ ഷക്കീല്‍ ചാനലിനോട് ഫോണിലൂടെ പ്രതികരിച്ചു. കാലിലുണ്ടായ വ്രണത്തെത്തുടര്‍ന്ന് 61 കാരനായ ദാവൂദ് ചികിത്സയിലാണെന്ന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുണ്ടായിരുന്നു. ദാവൂദിന് ഗുരുതരമായ ഗാന്‍ഗ്രീന്‍ രോഗമാണെന്നും നടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും സൂചനയുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.