You are Here : Home / News Plus

ഇന്ന്‌ വിധി വന്നാല്‍ നാളെ അത്‌ നടപ്പാക്കാനാവില്ല.

Text Size  

Story Dated: Sunday, April 30, 2017 12:42 hrs UTC

തിരുവനന്തപുരം: സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ വിധി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി അന്തിമമാണ്‌. അതില്‍ സര്‍ക്കാരിന്‌ പ്രശ്‌നങ്ങളൊന്നും ഇല്ല. സുപ്രീം കോടതി സുപ്രീമാണ്‌ വിധി പരിശോധിച്ച ശേഷം നടപ്പാക്കും. ഇന്ന്‌ വിധി വന്നാല്‍ നാളെ അത്‌ നടപ്പാക്കാനാവില്ല. സെന്‍കുമാര്‍ വിഷയത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു. സംസ്ഥാന പൊലീസ്‌ മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നത്‌ വൈകിപ്പിക്കുന്നതിനെതിരെ ഡി.ജി.പിടി.പി.സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ്‌ സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കി സുപ്രീംകോടതിയിലാണ്‌ ഹര്‍ജി നല്‍കിയത്‌. എത്രയും വേഗം കോടതി ഉത്തരവ്‌ നടപ്പാക്കണമെന്ന്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.