You are Here : Home / News Plus

മൂന്നാര്‍ കൈയ്യേറ്റം: സര്‍വ്വകക്ഷിയോഗം ഞായറാഴ്‌ച

Text Size  

Story Dated: Tuesday, May 02, 2017 08:01 hrs UTC

ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ചുള്ള അന്തിമ പട്ടിക വെള്ളിയാഴ്ച തയ്യാറാക്കും. ഇതിനായി ജില്ലാ കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈ റിപ്പോര്‍ട്ടാകും ഞായറാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ സമര്‍പ്പിക്കുക. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഏഴാം തീയതിയാണ് ചേരുക. വന്‍കിട കയ്യേറ്റങ്ങളെക്കുറിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും, ചെറുകിട കയ്യേറ്റങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഇടുക്കി കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് ജില്ലാ ഭരണകൂടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.