You are Here : Home / News Plus

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എം പിന്തുണയോടെ കേരള കോൺഗ്രസിന്

Text Size  

Story Dated: Wednesday, May 03, 2017 08:20 hrs UTC

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്വന്തമാക്കി. പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ സക്കറിയ കുതിരവേലി തെരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ 12 വോട്ടുകള്‍ക്കാണ് സക്കറിയ കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ പ്രതിനിധി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍, പി സി ജോര്‍ജ്ജിനെ അനുകൂലിക്കുന്ന അംഗം വോട്ട് അസാധുവാക്കി. പുതിയ സഖ്യനീക്കത്തോടെ കെ എം മാണി ഇടതുമുന്നണിയിലേക്ക് വരുകയാണെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.