You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു

Text Size  

Story Dated: Wednesday, May 03, 2017 08:21 hrs UTC

കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആശങ്കകള്‍ 10 ദിവസത്തിനകം പരിഹരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. തിങ്കളാഴ്ച ആരംഭിച്ച സമരം ഇന്നലെ രാവിലെ യൂണിയന്‍ നേതാക്കള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ തൊഴിലാളി സംഘടനകള്‍ സമരം പിന്‍വലിച്ചതായി അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.