You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ്

Text Size  

Story Dated: Wednesday, May 03, 2017 08:26 hrs UTC

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. കശ്‍മീരിലെ മെന്ദറില്‍ പാക് സൈന്യം വെടിവയ്പ്പ് നടത്തി. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം ഉണ്ടായത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പൂഞ്ച് മേഖലയിലാണ് ഇന്ന് പാകിസ്ഥാന്‍ സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ രണ്ട് മണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു. ഇന്ത്യന്‍ സേന തിരിച്ചും വെടിവെച്ചു. ഇരുഭാഗത്തും ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കനത്ത ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നതിനിടെയാണ് ഇന്ന് ആക്രമണമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.