You are Here : Home / News Plus

സര്‍ക്കാരിനെ വിമര്‍ശിച്ചത് തുടര്‍ഭരണം ഉണ്ടാകാനെന്ന് കാനം

Text Size  

Story Dated: Wednesday, May 03, 2017 08:30 hrs UTC

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാവുന്നതിനും വേണ്ടിയായിരുന്നു തന്റെ അഭിപ്രായ പ്രകടനങ്ങളെന്ന് കാനം ചേര്‍ത്തലയില്‍ പറഞ്ഞു. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫാക്ടറിയാകാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയണം. ഇടതുമുന്നണി ഇപ്പോള്‍ തന്നെ ശക്തമാണെന്നും പുതിയ ആളുകളുടെ അപേക്ഷ സ്വീകരിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.