You are Here : Home / News Plus

കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി

Text Size  

Story Dated: Thursday, May 04, 2017 06:29 hrs UTC

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -എമ്മിന്‍റെ നീക്കം നിർഭാഗ്യകരമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. പുതിയ കൂട്ടുകെട്ടുകൾ പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തിൽ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു ചരൽക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും ജോസഫ് പറഞ്ഞു. അതേസമയം സിപിഎം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നേടിയതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്‍റ് ഇ ജെ ആഗസ്തി സ്ഥാനം രാജിവെച്ചു. സിപിഎം സഹകരണമാണ് കാരണമെന്നാണ് സൂചന. എന്നാല്‍ പ്രസിഡന്റായി 25 വര്‍ഷം പൂര്‍ത്തിയായതാണ് രാജി വെയ്ക്കാന്‍ കാരണം എന്നും കെഎംമാണിയുടെ നിര്‍ദേശപ്രകാരം ഇനി പ്രവര്‍ത്തിക്കുമെന്നും ആഗസ്തി വ്യക്തമാക്കി. രാജിക്കത്ത് നേരത്തേ കൈമാറിയതാണെന്നും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.