You are Here : Home / News Plus

അഞ്ച് രൂപയ്ക്ക് ഭക്ഷണവുമായി യോഗി ആദിത്യനാഥ്

Text Size  

Story Dated: Thursday, May 04, 2017 08:49 hrs UTC

ജയലളിത തുടങ്ങിവെച്ച അമ്മ മെസ് ഹൗസ് മാതൃകയില്‍ യു.പിയിലും കുറഞ്ഞനിരക്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ഭോജനാലയങ്ങള്‍ തുടങ്ങുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേകം താത്പര്യമെടുത്താണ് ഈ പദ്ധതി തുടങ്ങുന്നത്. അന്നപൂര്‍ണ ഭോജനാലയം എന്നാണ് ഈ കടകളുടെ പേര്. ഇവിടെ അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. പ്രഭാത ഭക്ഷണമാണെങ്കില്‍ മൂന്നു രൂപ നല്‍കിയാല്‍ മതിയാകും. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. യു.പിയില്‍ ഇനി ആരും വിശന്ന് കഴിയരുത് എന്നാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.