You are Here : Home / News Plus

സെന്‍കുമാറിനെ ഇന്ന് തന്നെ നിയമിക്കണമെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, May 05, 2017 07:47 hrs UTC

ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി ഇന്ന് തന്നെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ്. ഇത് സര്‍ക്കാരിന്റെ ദുരഭിമാനത്തിന് ഏറ്റ തിരിച്ചടിയാണ്. ശക്തമായ വിധി നല്‍കിയിട്ടും അനുസരിക്കാതിരുന്നതിന് കിട്ടിയ പ്രഹരമാണ്. നിയമസഭയില്‍ സംസ്ഥാനത്തെ പോലീസ് മേധാവി ആരാണെന്ന് ചോദിച്ചിട്ട് 10 ദിവസമായിട്ടും മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.