You are Here : Home / News Plus

പത്തുലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി കാസര്‍കോട്ടുകാരന്‍ പിടിയില്‍

Text Size  

Story Dated: Friday, May 05, 2017 07:49 hrs UTC

ദുബായിലേക്ക് പോകാന്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയ കാസര്‍കോട്ടുകാരനില്‍നിന്ന് 10,80,364 രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് അധികൃതര്‍ പിടിച്ചു. തളങ്കര നുസറത്ത് റോഡിലെ അഷ്‌റഫ് മൊയ്തീന്റെ (35) പക്കല്‍ നിന്നാണിത് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു. കറന്‍സി ബാഗിന്റെ അടിഭാഗത്ത് നിരത്തിവെച്ചിരിക്കുകയായിരുന്നു. പണം കണ്ടുകെട്ടി. പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കി. 4100 ഡോളര്‍, 1600 കുവൈത്ത് ദിനാര്‍, 1,00,000 സൗദി റിയാല്‍, 6000 യു.എ.ഇ. ദിര്‍ഹം എന്നിവയടക്കമുള്ള കറന്‍സികളാണ് പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിദേശകറന്‍സി കടത്തിന് പിടിയിലാകുന്ന നാലാമത്തെ ആളാണ് അഷ്‌റഫ്. മറ്റു മൂന്നുപേരില്‍ നിന്നായി പത്തുലക്ഷത്തോളം രൂപയുടെ കറന്‍സി പിടിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.