You are Here : Home / News Plus

സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും

Text Size  

Story Dated: Saturday, May 06, 2017 06:54 hrs UTC

ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരവ് കിട്ടുന്നതിന് പിന്നാലെ ഇന്ന് തന്നെ സെന്‍കുമാര്‍ ചുമതലയേല്‍ക്കും. 11 മാസത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ടി.പി സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തേക്ക് വീണ്ടുമെത്തുന്നത്. വിധിയില്‍ വ്യക്തതേടിപ്പോയ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത പ്രഹരമേറ്റതോടെയാണ് സര്‍ക്കാറിന് മുന്നില്‍ വേറെ വഴിയില്ലാതായാണ്. സെന്‍കുമാറിനെ വീണ്ടും നിയമിച്ചുകൊണ്ടുളള ഫയലില്‍ മുഖ്യമന്ത്രി ഇന്നലെ രാത്രി ഒപ്പിട്ടു. സെന്‍കുമാറിന പൊലീസ് മേധാവിയായും ലോകനാഥ് ബെഹ്റയെ വിജിലന്‍സ് മേധാവിയായും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരവ് ലഭിച്ചാല്‍ സെന്‍കുമാ‍ര്‍ ഇന്നു തന്നെ ചുമതലയേല്‍ക്കുമെന്നാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.