You are Here : Home / News Plus

മൂന്നാറില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ്

Text Size  

Story Dated: Sunday, May 07, 2017 06:39 hrs UTC

തിരുവനന്തപുരം: മൂന്നാറില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ കയ്യേറ്റത്തെയും കയ്യേറ്റമായേ കാണൂ. പക്ഷെ സര്‍ക്കാര്‍ ആദ്യം കൈവെക്കുന്നത് കൈവെക്കുന്നത് വന്‍കിടക്കാര്‍ക്ക് മേലെയായിരിക്കും. അഞ്ചോ പത്തോ സെന്റ് കയ്യേറി ഒരു വീട് വെച്ചവരുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ മുതല്‍ രാഷ്ട്രീയ കക്ഷിനേതാക്കളുമായും മതനേതാക്കളുമായും പരിസ്ഥിതിപ്രവര്‍ത്തകരമായും മാധ്യമപ്രതിനിധികളുമായും നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിവരിച്ചത്. നിലവില്‍ എല്ലാവര്‍ക്കും വീട് നല്‍കാന്‍ ലൈഫുള്‍പ്പെടെയുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. അതിനാല്‍ ഈ നാലോ അഞ്ചോ സെന്റില്‍ വീട് വെച്ചവരുടെ വീട് പൊളിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പോകില്ല. എങ്കിലും കയ്യേറ്റങ്ങളെ കയ്യേറ്റമായി മാത്രമേ കാണൂ. പക്ഷെ വന്‍കിടക്കാരന് ഒരു ദാക്ഷിണ്യവുമുണ്ടാകില്ല. നിയമം ലംഘിച്ച് തങ്ങള്‍ക്ക് എവിടെയും കയ്യേറാം, ഒരു വ്യവസ്ഥയും ബാധകമല്ല എന്ന് കരുതുന്നവരെ പാഠം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഭാവിയിലേക്കുള്ള ഒരു പാഠമാകും സര്‍ക്കാര്‍ നല്‍കുക. ഒരു തരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാവരുടെയും പിന്തുണ തേടിയെന്നും, തുറന്നമനസോടെ എല്ലാവരും പിന്തുണച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് ഉടന്‍ തുടക്കമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.