You are Here : Home / News Plus

ദില്ലി മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കപില്‍ മിശ്ര

Text Size  

Story Dated: Sunday, May 07, 2017 06:40 hrs UTC

ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് സത്യേന്ദ്ര ജെയിനില്‍ നിന്നും രണ്ടുകോടി രൂപ കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടു. എന്നാല്‍ എന്തിനാണ് പണം വാങ്ങിയതെന്ന് താന്‍ ചോദിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും കപില്‍ മിശ്ര പറഞ്ഞു. Parson maine Satyendra Jain ji ko Rs 2 crore Arvind Kejriwal ji ko dete huye dekha tha. Main poori raat so nahi paaya: Kapil Mishra — ANI (@ANI_news) May 7, 2017 കെജ്‌രിവാള്‍ അഴിമതി നടത്തില്ല എന്നാണ് ആംആദ്മി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ അദ്ദേഹം കൈക്കൂലി വാങ്ങുന്നത് തന്റെ കണ്ണുകൊണ്ട് കണ്ടതാണെന്ന് കപില്‍ മിശ്ര പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ലക്ഷ്വറി ബസുകള്‍ സംബന്ധിച്ച കേസ്, ഇതിലേതെങ്കിലും ബന്ധപ്പെട്ടാകും പണം നല്‍കിയതെന്നാണ് തന്റെ വിശ്വാസമെന്നും കപില്‍ മിശ്ര പറഞ്ഞു. ഇക്കാര്യങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ വിശദികരിക്കുമെന്നും കപില്‍ മിശ്ര അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.