You are Here : Home / News Plus

അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കിയത് ഏറ്റവും വലിയ തെറ്റായിരുന്നു

Text Size  

Story Dated: Sunday, May 07, 2017 06:42 hrs UTC

കര്‍ഹല്‍: അഖിലേഷ് യാദവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു എന്ന് സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ്. കര്‍ഹാലില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അഖിലേഷ് യാദവും, സമാജ്‌വാദി പാര്‍ട്ടിയും മാത്രമാണ്. കോണ്‍ഗ്രസുമായുള്ള സഖ്യമാണ് സമാജ്‌വാദി പാര്‍ട്ടിയെ ഇന്ന് ഈ അവസ്ഥയില്‍ എത്തിച്ചത്. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ കാര്യങ്ങള്‍ ഈ നിലയിലേക്ക് വഷളാവുകയില്ലായിരുന്നു എന്നും മുലായം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ നിന്നും അഖിലേഷിനെ താന്‍ പല തവണ എതിര്‍ത്തതാണ് എന്നാല്‍ അഖിലേഷ് തന്റെ വാക്കുകള്‍ മുഖ വിലയ്‌ക്കെടുത്തില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വില്ലന്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇക്കാര്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുലായം പറഞ്ഞു. കര്‍ഹാലിലെ ജനൂസയില്‍ ധര്‍മേന്ദ്ര യാദവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനായി എത്തിയതായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.