You are Here : Home / News Plus

ബോംബിനെ മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്നു വിശേഷിപ്പിക്കരുതെന്ന് പോപ്പ്

Text Size  

Story Dated: Sunday, May 07, 2017 06:44 hrs UTC

മിലന്‍: ഏറ്റവും വിനാശകാരിയായ ബോംബിനെ മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്നു വിശേഷിപ്പിക്കരുതെന്ന് പോപ്പ് ഫ്രാന്‍സിസ്. അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബ് കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ അമേരിക്ക പ്രയോഗിച്ചിരുന്നു. എത്രത്തോളം ജീവനുകള്‍ ആ സ്‌ഫോടനത്തില്‍ പൊലിഞ്ഞു എന്നതിന്റെ കൃത്യമായ കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല. തീവ്രവാദികളോടൊപ്പം സാധാരണക്കാരും മരിച്ചിട്ടുണ്ടാവാം എന്ന ചിന്തയാണ് ലോക മനസാക്ഷിയെ നടുക്കുന്നത്. മദര്‍ എന്ന് എങ്ങനെയാണ് ഒരു ബോംബിനെ വിശേഷിപ്പിക്കാനാവുക എന്ന് അദ്ദേഹം ചോദിച്ചു. ഈ പേര് കേട്ട് താന്‍ ലജ്ജിതനായി. ജീവന്‍ നല്‍കുന്ന ആളാണ് അമ്മ. ബോംബ് നല്‍കുന്ന് മരണവും. എന്നിട്ടും വിനാശകാരിയായ വസ്തുവിനെ അമ്മ എന്ന് വിളിക്കുന്നു. എന്താണിവിടെ സംഭവിക്കുന്നത് ? പോപ്പ് ചോദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മാര്‍പാപ്പ ഈ മാസം 24 ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അമേരിക്കയുമായി നിരവധി കാര്യങ്ങളില്‍ വത്തിക്കാന് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഈ അവസരത്തിലാണ് പോപ്പ് ഫ്രാന്‍സിസിന്റെ ഈ അഭിപ്രായപകടനം എന്നും ശ്രദ്ധേയമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.