You are Here : Home / News Plus

ഡല്‍ഹിയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

Text Size  

Story Dated: Sunday, May 07, 2017 06:48 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു അപകടം. സംഭവത്തില്‍ ആളപായമോ പരിക്കോ ഇല്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ഡല്‍ഹി –കശ്മീര്‍ വിമാനത്തിന്റെ ചിറക് മറ്റൊരു വിമാനത്തില്‍ ഇടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഇരുവിമാനങ്ങളും റണ്‍വെ നമ്പര്‍ 29ലായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഏപ്രില്‍ 26നും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് കാറ്ററിങ് വാഹനം എയര്‍ ഇന്ത്യ വിമാനത്തില്‍ ഇടിച്ച് വിമാനത്തിന്റെ വാതില്‍ തകര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.