You are Here : Home / News Plus

ബിജെപി സംസ്ഥാന നേതാവിനെ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചു

Text Size  

Story Dated: Monday, May 08, 2017 08:19 hrs UTC

ബിജെപി സംസ്ഥാന നേതാവിനെ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സജീവനെ മര്‍ദിച്ചതായാണ് പരാതി. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. സജീവന്റെ കാലിനാണ് പരിക്കേറ്റിരുക്കുന്നത്. കാല്‍ തല്ലിയൊടിക്കാന്‍ ശ്രമം നടന്നതായാണ് ആരോപണം. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി സംസ്ഥാന നേതാവിനെ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചു Published:8 May 2017, 10:45 am കൊച്ചി : ബിജെപി സംസ്ഥാന നേതാവിനെ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സജീവനെ മര്‍ദിച്ചതായാണ് പരാതി. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. സജീവന്റെ കാലിനാണ് പരിക്കേറ്റിരുക്കുന്നത്. കാല്‍ തല്ലിയൊടിക്കാന്‍ ശ്രമം നടന്നതായാണ് ആരോപണം. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക ആര്‍എസ്എസ് നേതാക്കളുമായി ഇയാള്‍ക്ക് ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ വിഷയം പരിഹരിക്കാന്‍ ജില്ലയിലെ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. സജീവന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.