You are Here : Home / News Plus

‘വിദ്യുച്ഛക്തി ‘എന്ന് എഴുതാനല്ല അത് എത്തിക്കാനും അറിയാമെന്ന് മണി

Text Size  

Story Dated: Monday, May 08, 2017 12:12 hrs UTC

‘വിദ്യുച്ഛക്തി ‘എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും തനിക്ക് അറിയാമെന്ന് എംഎം മണി . തനിക്ക് എഴുതാന്‍ അറിയില്ലെന്ന് കളിയാക്കിയ ചെന്നിത്തയ്ക്ക് അറിഞ്ഞുള്ള മറുപടി തന്നെയാണ് മണി നല്‍കിയത്. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും തനിക്കില്ലെന്ന് മണി തുറന്നു സമ്മതിക്കുന്നു. എങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവും ബുദ്ധിയും ഇച്ഛാശക്തിയും തനിക്കുണ്ട്. കടുത്ത വേനലില്‍ ഡാമുകള്‍ വറ്റിവരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്‌ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുന്നതും ഇതിന്റെ തെളിവായി എംഎം മണി ചൂണ്ടിക്കാട്ടുന്നു. എല്ലാ കാര്‍ഷിക വിളകള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ സാധിച്ചതും ഈ സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും മണി ഓര്‍മ്മിപ്പിക്കുന്നു. ഈ കാലയളവില്‍ വൈദ്യുതി വകുപ്പുമന്ത്രിയായി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതിലുള്ള അഭിമാനവും മണി പോസ്റ്റിലൂടെ പങ്കുവെക്കുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെയെന്നും മണി പറഞ്ഞുവെക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.